പാലാ: ഓണ പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടു വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പാലാ സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ സമഗ്ര സാക്ഷര പാലാ പ്രോജക്ട ഉദ്ഘാടനവും പുരസ്‌ക്കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഗസ്റ്റ് 24 ന് സംസ്ഥാനത്ത് ഓണ പരിക്ഷ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നത്. ഇത് അനാവശ്യമാണ്. നേരത്തെ ക്ലാസിൽ മൊബൈൽ ഫോൺ അനുവദിച്ചിരുന്നത് ഓൺലൈൻ ക്ലാസായതിനാലാണ്. ഇപ്പോൾ ആ ക്ലാസിന്റെ ആവശ്യമില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ അല്ലാത്ത ക്ലാസുകളിൽ മൊബൈൽ ഫോൺ ആവശ്യമില്ല. കുട്ടികൾ ക്ലാസുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നില്ലെന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.