കോട്ടയം: മണിപ്പുഴയിൽ ഉദ്ഘാടനത്തിനു മുൻപ് തന്നെ ലുലുമാളിനു മുൻവശത്ത് എം സി റോഡിൽ പ്രൈവറ്റ് ബസുകൾക്ക് സ്റ്റോപ്പ്. കോട്ടയം ആർ റ്റി ഓ യോ ഗതാഗതവകുപ്പോ തീരുമാനിക്കാതെ തന്നെ എം സി റോഡ് വഴി കടന്നുപോകുന്ന ബസുകളിൽ ലുലുമാൾ എന്ന് ബോർഡ് എഴുതിവച്ചിരിക്കുകയാണ് . മണിപ്പുഴയ്ക്കും സിമന്റ് കവലയ്ക്കു മധ്യേ തോന്നും പോലെ ബസുകൾ നിർത്തുനതിനാൽ വൻ ഗതാഗതക്കുരുക്കാണ് . സിമന്റ് കവലയിൽ നിന്നും തിരുവാതുക്കൽ ഭാഗത്തേക്ക് പടിഞ്ഞാറൻ ബൈപ്പാസിലേക്ക് വാഹനങ്ങൾ പോവുകയും വരികയും ചെയ്യുന്നതിനാൽ ഇപ്പോൾ തന്നെ ഈ ഭാഗത്ത് രാവിലെയും വൈകുന്നേരവും വൻ ഗതാഗതക്കുരുക്കാണ് . ലുലുമാളിന്റെ ഉദ്ഘാടനവും കൂടി കഴിയുന്നതോടെ എം സി റോഡിലെ ഗതാഗതക്കുരുക്കിൽ ജനം ഏറെ ദുരിതത്തിലാവുമെന്ന് ഉറപ്പാണ്.