തൃശ്ശൂര്‍ : കുന്നംകുളത്ത് ബസ്സിന് നേരെയുണ്ടായ കല്ലേറിൽ സ്ത്രിയുടെ തല പൊട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ സ്വദേശി രവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമണ്ണൂർ സ്വദേശി മാരോട്ട് വീട്ടിൽ നാരായണൻ്റെ ഭാര്യയായ പ്രേമലതയ്ക്കാണ് രവിയുടെ കല്ലേറിൽ പരിക്കേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്ക് തർക്കമുണ്ടാക്കി. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാർ രവിയെ വഴിയിൽ ഇറക്കിവിട്ടു. ഇതിൽ പ്രകോപിതനായ രവി ബസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു.
കല്ലേറിൽ ബസിലെ യാത്രക്കാരിയായ പ്രേമലതയുടെ തലപൊട്ടി. പരിക്കേറ്റ പ്രേമലതയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു