കോട്ടയം മെഡിക്കൽ കോളേജിലേ തെരുവ് നായകൾക്ക് എന്ത് രോഗികൾ എന്ത് ഡോക്ടർ ; ആർക്കും കിട്ടും കടി

കോട്ടയം: മെഡിക്കൽ കോളജിൽ തെരുവ് നായകളുടെ വിളയാട്ടം. ഇത്തവണ നാട്ടുകാർക്കല്ല കടികിട്ടിയത്.ആശുപത്രിയിലെ ഡോക്ടർ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവർക്കാണ് .ഇന്നു രാവിലെ 8.30 ന് പൊടിപാറ മന്ദിരത്തിന് എതിർവശത്ത് വച്ചായിരുന്നു സംഭവം.കടിക്ക് ശേഷം അലഞ്ഞു നടന്ന ഒരു നായ ഓട്ടോ ഇടിച്ചു ചത്തു. മറ്റുള്ളവയെ സുരക്ഷ ജീവനക്കാർ പിടിച്ച് കെട്ടിയിട്ടു.

Advertisements

മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിലും മറ്റും വാഹനങ്ങൾ പ്രവേശിക്കുമ്പോൾ നായകൾ പുറകെ ഓടിവരികയും വാഹനത്തിൽ നിന്ന് രോഗിക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം കുരച്ചു ചാടുകയും ചെയ്യും.ഇവ വാഹനത്തിനു മുന്നിലൂടെ ഓടുന്നതിനാൽ ഇരുചക്ര വാഹയാത്രക്കാർക്ക് പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റുരോഗവുമായി വരുന്നവർ പേ വിഷബാധായ്ക്ക് കുടി കുത്തിവെപ്പുകൂടി എടുക്കേണ്ടി വരും.മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമാണെന്ന് നിരവധി തവണ വാർത്ത വന്നിരുന്നു.

തുടർന്ന് പേ ബാധിച്ചതെന്ന് സംശയിച്ച നായ്ക്കളെ ആർപ്പു ക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽ നിന്നും ഒഴിവാക്കിയിരുന്നു.

എന്നാൽ ദിവസങ്ങൾക്കു ഉള്ളിൽത്തന്നെ ഇവ തിരിച്ചെത്തി, നായകൾക്കായി ഷെൽട്ടർ ഹോം നിർമിച്ചു സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ആശുപത്രി കോമ്പൗണ്ടിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്നതരത്തിൽ നിരവധി തെരു നായ്ക്കളാണ് കൂട്ടത്തോടെയുള്ളത്. അതിനാൽ നായ്ക്കളുടെ ശല്യം ഒഴിവാക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.