ചികിത്സക്കിടെ മൂന്നര വയസ്സുകാരന്റെ മരണം; ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി മാതാവും ബന്ധുക്കളും

കുന്നംകുളം: മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പല്ലിന്റെ ചികിത്സക്കിടെ മൂന്നര വയസ്സുകാരൻ ഹാരോണ്‍ മരിച്ച സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് മാതാവ് ഫെല്‍ജയും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.

Advertisements

ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശ്വാസകോശത്തില്‍ രക്തം കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണകാരണം സംബന്ധിച്ച്‌ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണസര്‍ട്ടിഫിക്കറ്റ് നല്‍കാതെയും രേഖകളില്‍ മാതാവിന്റെ പേര് തെറ്റായി നല്‍കിയും അന്വേഷണം തടസ്സപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. വുമണ്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി സുലേഖ അസീസ് സമരം ഉദ്ഘാടനം ചെയ്തു. അജിത് കൊടകര, നസറുദ്ദീന്‍, കെ.സി. കാര്‍ത്തികേയന്‍, മുരുകന്‍ വെട്ടിയാട്ടില്‍, അഡ്വ. സുചിത്ര, വി.ബി. സെമീറ, ജയന്‍ കോനിക്കര, ഹസീന സലീം, സെറീന സജീബ് എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles