സംസ്ഥാനത്ത് നഷ്ടത്തിലായ 164 സഹകരണ സ്ഥാപനങ്ങളിൽ കോട്ടയത്ത് 22 സ്ഥാപനങ്ങൾ; സഹകരണ മന്ത്രിയുടെ നാട്ടിൽ പൊട്ടിത്തകരാറായ ബാങ്കുകളിൽ പൂഞ്ഞാർ, ഈരാറ്റുപേട്ട, മുണ്ടക്കയം കടുത്തുരുത്തി എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനങ്ങളും

കോട്ടയം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ പൊട്ടിത്തകരാറായെന്നു കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും തകർച്ചയെപ്പറ്റിയാണ്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. കോട്ടയം ജില്ലയിൽ മാത്രം ഏതാണ്ട് 22 സ്ഥാപനങ്ങൾ തകർച്ചയിലാണെന്നാണ് ഇപ്പോൾ മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്ന വിവരം. കോട്ടയം ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ തകർന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്നത്.

Advertisements

കോട്ടയം ജില്ലയിൽ തകർച്ചയിലായ സഹകരണ സ്ഥാപനങ്ങൾ ഇങ്ങനെ

  1. കോട്ടയം മാർക്കറ്റിംങ് സഹകരണ സംഘം – 363
  2. കോട്ടയം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം – 654
  3. സർവേ ആന്റ് ലാൻഡ് റെക്കോർഡ്‌സ് എംപ്ലോയീസ് സഹകരണ സംഘം – 350
  4. കോട്ടയം ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് ആന്റ് എസ്.എച്ച്.ജി സഹകരണ സംഘം കെ 1171
  5. കോട്ടയം ജില്ലാ ഗ്രാമീണ കൈതൊഴിലാളി വനിതാ സഹകരണ സംഘം – 1013
  6. തോടനാൽ സർവീസ് സഹകരണ ബാങ്ക് – 1351
  7. മോനിപ്പള്ളി മാർക്കറ്റിംങ് സഹകരണ സംഘം (ല്വികിഡേഷനിലാണ്)
  8. എം.ആർ.എം ആന്റ് പി.സി.എസ്
  9. പാലാ മാർക്കറ്റിംങ് സഹകരണ സംഘം
  10. പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്
  11. ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് 1660
  12. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് 163
  13. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം 785
  14. കടൂത്തുരുത്തി സി.ആർ.എം.പി.സി.എസ് 1397
  15. എച്ച്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം – 653
  16. വൈക്കം താലൂക്ക് ഫാമിംങ് ആന്റ് ട്രേഡിംങ് സഹകരണ സംഘം
  17. വൈക്കം താലൂക്ക് വനിതാ സഹകരണ സംഘം – 955
  18. കരിപ്പാടം വനിതാ സഹകരണ സംഘം – 902
  19. തലയോലപ്പറമ്പ് വനിതാ സഹകരണ സംഘം – 982
  20. വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം 1050
  21. ഉദയനാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘം
  22. മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം 814.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.