വിദ്യാര്‍ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കും ; വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഉറപ്പായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കും ചെലവേറുമെന്ന് റിപ്പോർട്ട്.
മുന്‍കാലങ്ങളില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴെല്ലാം വിദ്യാര്‍ഥികളുടെ യാത്രാ ആനുകൂല്യത്തില്‍ സര്‍ക്കാരുകള്‍ കൈകടത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ ബസ് ഉടമകള്‍ നിലപാട് കടുപ്പിച്ചതോടെ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Advertisements

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുകയാണ് ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്നും ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് പറഞ്ഞു. നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച സമരം മന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി വീണ്ടും ഉടമകള്‍ ചര്‍ച്ച നടത്തി. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇത്രയും വലിയ വര്‍ധനവിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്ര വര്‍ധന പറ്റില്ലെന്നും അനുസൃതമായി വര്‍ധിപ്പിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

പൊതുവില്‍ ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് എത്ര രൂപ കൂട്ടണമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ബസ്ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭരംഗത്തിറങ്ങും. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Hot Topics

Related Articles