“ഉയിർ”ടീനേജ് കുട്ടികൾക്കായുള്ള ചതുർദിന വ്യക്തിത്വ വികസന ക്യാമ്പ് മെയ് 14 മുതൽ

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ചർച്ച് ആനിമേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ”ഉയിർ”എന്ന പേരിൽ ടീനേജ് കുട്ടികൾക്കായുള്ള ചതുർദിന വ്യക്തിത്വ വികസന ക്യാമ്പ് 2025 മെയ് 14 തിങ്കൾ മുതൽ 17:വ്യാഴം വരെ പമ്പാ നദീതീരത്ത് ചെറുകോൽപ്പുഴ യൂഹാനോൻ മാർത്തോമ്മാ& മാത്യൂസ് മാർ അത്താനാസിയോസ് മെമ്മോറിയൽ സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റിൽ നടക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ റിസോഴ്സ് പേഴ്സൺസാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.13 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് സംബന്ധമായ വിശദ വിവരങ്ങൾക്ക് 9400102705,9961015858 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisements

Hot Topics

Related Articles