രക്തസമ്മർദ്ദം കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; നോർമൽ ബിപി പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമോ?

ബിപി (ബ്ലഡ് പ്രഷർ ) അഥവാ രക്തസമ്മർദ്ദം കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതിനാൽ തന്നെ ബിപിയുള്ളവർ കൂടെക്കൂടെ ഇത് പരിശോധിച്ച് നോർമലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Advertisements

120/80 mmHg ആണ് നോർമൽ ബിപി റീഡിംഗ്. ഇത് പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെയാണ് കണക്കാക്കുന്നത്. ഈ അളവിൽ നിന്ന് കൂടുകയാണെങ്കിൽ അത് ഹൈപ്പർടെൻഷനിലേക്കുള്ള സാധ്യത തുറക്കുകയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈപ്പർടെൻഷൻ ആദ്യമേ സൂചിപ്പിച്ചത് പോലെ പല പ്രശ്നങ്ങളിലേക്കും നയിക്കുമെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. ഹൃദയാഘാതമെല്ലാം ഇത്തരത്തിൽ സംഭവിക്കാറുണ്ട്. കേട്ടിട്ടില്ലേ? ബിപി കൂടി പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നെല്ലാം പറയുന്നത്. അത്രമാത്രം പ്രധാനമാണ് ബിപി വർധിക്കുന്നത്.

എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും ബിപി ഒരുപോലെ കണക്കാക്കരുതെന്ന വാദം നേരത്തെ തന്നെ ഉണ്ട്. ഇതുമായി ചേർത്തുവായിക്കാവുന്നൊരു പഠനറിപ്പോർട്ടാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കാലിഫോർണിയയിലെ ‘സെഡാർസ്- സിനായ് മെഡിക്കൽ സെൻററി’ലെ ‘സ്മിഡ്റ്റ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടി’ ൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ.

ഇവിടത്തെ കാർഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സൂസൻ ചെങ് ആണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ബിപി പുരുഷന്മാരെ താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ കുറവാണ് കാണപ്പെടുകയെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് സ്ത്രീകളുടെ ആകെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്താറുണ്ടെന്നും ഇവരുടെ പഠനം വിലയിരുത്തുന്നു.

120mmHg എന്നത് സിസ്റ്റോളിക് ബ്ലഡ് പ്രഷറും 80 mmHg എന്നത് ഡയസ്റ്റോളിക് ബ്ലഡ് പ്രഷറുമാണ്. ഇതിൽ 120 mmHg പുരുഷന്മാരിൽ നോക്കുമ്പോൾ സ്ത്രീകളിൽ നോക്കേണ്ടത് 110 mmHg ആണെന്ന് പഠനം വിശദീകരിക്കുന്നു. ഇത്തരത്തിൽ ബിപി പരിശോധനയിൽ ലിംഗവ്യത്യാസം പരിഗണിക്കണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്.

സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടാനുള്ള കാരണവും ബിപിയിലെ ഈ വ്യത്യാസമാണെന്ന് പഠനം പറയുന്നു. ഡോ. സൂസൻ ചെങ് നേരത്തെ ചെയ്തൊരു പഠനപ്രകാരം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രക്തക്കുഴലുകൾക്ക് വേഗത്തിൽ പ്രായമാകും. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരപ്രകൃതവും അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ഇത്തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഇതനുസരിച്ച് വേണം അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തി വൈദ്യസഹായം നൽകേണ്ടതെന്നുമാണ് ഇവർ പഠനങ്ങളിലൂടെ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.