എം എസ് സുബ്ബലക്ഷ്മി പുരസ്കാരം ടി എം കൃഷ്ണയ്ക്ക് നൽകരുത്, മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ചെറുമകൻ

ചെന്നൈ: ടി. എം കൃഷ്ണയ്‌ക്ക് എം. എസ്. സുബ്ബലക്ഷ്മി പേരിലുള്ള പുരസ്കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സംഗീത കലാനിധി എം. എസ് സുബ്ബലക്ഷ്മി പുരസ്കാരം കൃഷ്ണയ്‌ക്ക് സമ്മാനിക്കുന്നതില്‍ നിന്ന് ചെന്നൈയിലെ മ്യൂസിക് അക്കാദമി തടയണമെന്ന് വി. ശ്രീനിവാസൻ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടു. കർണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍ കൊണ്ട് വിമർശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തിപുരസ്കാരം നല്‍കുന്നതിന് തുല്യമാമെന്നും ശ്രീനിവാസൻ ഹർജിയില്‍ ചൂണ്ടിക്കാട്ടി.

Advertisements

ഒരു ലേഖനത്തില്‍, സുബ്ബലക്ഷ്മിയെ “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പെന്നും “സന്യാസി ബാർബി ഡോള്‍” എന്ന് വിശേഷിപ്പിച്ചിരുന്നു. തന്റെ പേരില്‍ ട്രസ്റ്റും ഫൗണ്ടേഷനും സ്മാരകവും ആരംഭിക്കുന്നത് സുബ്ബ ലക്ഷ്മി വിലക്കിയിരുന്നു. അവാർഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായി ശ്രീനിവാസന്റെ ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് ആർ.എം.ടി. ടീക്കാ രാമന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കർണാടക സംഗീതത്തിലെ തനത് രീതികളോട് കലഹിക്കുന്ന കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കുന്നതിനെതിരേ നേരത്തേയും പ്രതിഷേധം ഉയർന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതജ്ഞരായ രഞ്ജനി-ഗായത്രിമാരും ഹരികഥ വിദ്വാൻ ദുഷ്യന്ത് ശ്രീധറും പ്രതിഷേധസൂചനയായി മ്യൂസിക് അക്കാദമിയുടെ സമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഡിസംബറിലാണ് സമ്മാനദാനം.

Hot Topics

Related Articles