കുറവിലങ്ങാട് : കേരള സ്റ്റേറ്റ് നെറ്റ് ബോൾ അസോസിയേഷന്റെ നിരീക്ഷണത്തോടുകൂടി ദേവമാതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സബ്ജൂനിയർ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കുറവിലങ്ങാട് ദേവമാതാ കോളേജിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയിയും പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമൽ ജി എച്ച് എസ് എസ് കോട്ടയവും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് എച്ച് എസ് എസ് കുര്യനാട് രണ്ടാം സ്ഥാനവും ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം സ്ഥാനം നേടി.
കേരള നെറ്റ്ബോൾ അസോസിയേഷൻ കോംപറ്റീഷൻ ഡയറക്ടർ ഡോ. സണ്ണി വി സക്കറിയാസിന്റെ അദ്ധ്യക്ഷതയിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു മത്സരം ഉത്ഘാടനം ചെയ്യ്തു . കേരള നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ . സതീശ് തോമസ് , കോട്ടയം ജില്ലാ സെക്രട്ടറി ഡോ . സുനിൽ തോമസ് , ട്രെഷറർ സെൻ എബ്രാഹം , കോട്ടയം ജില്ല നെറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് റോജി റോസ് മാത്യു ,ശ്രീ ബൈജു ജേക്കബ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി . ഒക്ടോബർ 1 , 2 തീയതികളിൽ കാസർകോട് വച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമിനെയും തിരഞ്ഞെടുത്തു.