കോട്ടയം : നാണം കെടുത്തിയാൽ ആത്മഹത്യ മാതമാണ് വഴി. താൻ ആത്മഹത്യ ചെയ്താലും ഞങ്ങൾക്ക് എന്താണ്. വായ്പ കുടിശ്ശികയെ തുറന്നു ബാങ്ക് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം കുടയംപടിയിൽ വ്യാപാരിയുടെ ഓഡിയോ സന്ദേശം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. ബാങ്കിൽ നിന്നെന്ന പേരിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന രണ്ടു മിനിറ്റിൽ ഏറെ ദൈർഘമുള്ള ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഡിയോ സന്ദേശത്തിൽ നാണം കെടുത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വ്യാപാരി പറയുമ്പോൾ , താൻ മരിച്ചാലും ഞങ്ങൾക്ക് എന്താണ് എന്ന് മറുപടിയാണ് ലഭിക്കുന്നത്. മരിച്ച വ്യാപാരിയുടെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ സന്ദേശം ബന്ധുക്കളാണ് പുറത്തുവിട്ടത്. കോട്ടയം കുടയും പടിയിൽ ചെരുപ്പ് കട നടത്തിയിരുന്ന കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി ബിനു (50) വാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.