ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും എന്തിന് കുട്ടികളെപ്പോലും അലട്ടുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ഭക്ഷണ, ജീവിതശൈലികള്‍ ഇതിന് പുറകിലെ പ്രധാന കാരണമാണെന്ന് പറയാം. ഇതിന് പുറമേ പാരമ്പര്യം ഈ പ്രശ്നത്തിന് പ്രധാന കാരണമാണ്. പലപ്പോഴും പ്രമേഹം മൂര്‍ഛിച്ച് ടൈപ്പ് 2 പ്രമേഹം വരെയാകാറുണ്ട്. പ്രമേഹ രോഗികള്‍ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് ഭക്ഷണം എന്നത്. പലര്‍ക്കും ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രധാന വെല്ലുവിളി. അതായത് പ്രമേഹ രോഗികള്‍ക്ക്. ഇത് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികളുമുണ്ട്. ഇത് പലതും ഭക്ഷണത്തിന്റെ കാര്യത്തില്‍ ചെയ്യേണ്ടതുമാണ്.
നാരുകള്‍
ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇതില്‍ ധാരാളം നാരുകള്‍ ഉള്‍പ്പെടുത്തുകയെന്നത് പ്രധാനമാണ്. ഇത് ഗ്ലൂക്കോസ് പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ഭക്ഷണം പെട്ടെന്ന് വിഘടിയ്ക്കാതിരിയ്ക്കാന് ഈ നാരുകള്‍ സഹായിക്കുന്നു. ഇത്തരം ശീലമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം ഗണ്യമായി കുറയുന്നതായി പഠനങ്ങള്‍ കാണിയ്ക്കുന്നു. കഴിയ്ക്കുന്ന മെയിന്‍ ഭക്ഷണത്തിനൊപ്പം നാരുകള്‍ ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിനും കുടല് ആരോഗ്യത്തിനും നല്ലതാണ്.
വ്യായാമം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷണശേഷം ഉടന്‍ ഇരിയ്ക്കുന്നതും കിടക്കുന്നതും പലരുടേയും ശീലമാണ്. ഇത് ഒഴിവാക്കി ഭക്ഷണം കഴിഞ്ഞാല്‍ അല്പനേരം നില്ക്കുക, അല്ലെങ്കില്‍ നടക്കുക. ഇത് ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഏറെ ഗുണം നല്‍കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം മിതമായ വ്യായാമം ചെയ്യുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇതുപോലെ ജോലി ചെയ്യുമ്പോള്‍ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് പ്രമേഹത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഇടയ്ക്കിടെ നടക്കുക, എഴുന്നേറ്റ് നില്ക്കുക എന്നത് പ്രധാനം. ഇരുന്ന ഇരിപ്പിലെ ജോലി പല ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കുന്ന ഒന്നാണ്.
കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡെക്സ്
കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. അതായത് രക്തത്തില്‍ പെട്ടെന്നു തന്നെ ഗ്ലൂക്കോസ് തോത് ഉയര്‍ത്താത്ത തരത്തിലെ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. നാരുകള്‍, പ്രോട്ടീന്‍, ഇലക്കറികള്‍, തവിടോടെയുള്ള ധാന്യങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത്തരം ഭക്ഷണ വസ്തുക്കളില്‍ പെടുന്നു. ഇവ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഗ്ലൈസമിക് ഇന്‍ഡെക്സ് 55 അല്ലെങ്കില്‍ ഇതില്‍ കുറവുള്ളതാണ് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്ത്താതിരിയ്ക്കാന് ഏറെ നല്ലതാണ്.
വെള്ളം
ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് വെള്ളവും. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒപ്പം പ്രമേഹനിയന്ത്രണത്തിനും. മധുരം കലര്‍ത്തിയ പാനീയം ഒഴിവാക്കുക. ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ, കറുവാപ്പട്ട വെള്ളം, ജീരകവെള്ളം, ഇഞ്ചിവെള്ളം എന്നിവയെല്ലാം ഏറെ ഗുണം നല്കുന്നവയാണ്. ഇതിനൊപ്പം സ്ട്രെസ് കുറയ്ക്കുക, നല്ലതുപോലെ ഉറങ്ങുക, കൃത്യമായ വ്യായാമം എന്നിവയും പ്രമേഹം വരാതിരിയ്ക്കാനും വന്ന പ്രമേഹം വരുതിയില്‍ ആക്കാനും സഹായിക്കും.