ഈന്തപ്പഴം ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. പല പോഷകങ്ങളും അടങ്ങിയ ഒന്നാണിത്. വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം, ചെമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകം സെലിനിയം ആണ്, ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
പ്രമേഹമെന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. എന്തിന്, കുട്ടികള്‍ക്ക് പോലും ഇന്നത്തെ കാലത്ത് ഇതുണ്ട്. പാരമ്പര്യ രോഗമെന്നതിനപ്പറും ജീവിതശൈലീ രോഗവും കൂടിയാണ് ഇത്. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ് ഇത്. മധുരമാണ് പ്രമേഹത്തിന്റെ വില്ലന്‍. മധുരം ഒഴിവാക്കുകയെന്നത് പ്രധാനമാണ്. എന്നാല്‍ ആരോഗ്യകരമായ ചില മധുരങ്ങളുണ്ട്. ഇതില്‍ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാമോ എന്നതാണ് പലരുടേയും സംശയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈന്തപ്പഴം ദിവസവും 5 വരെ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാമെന്നതാണ് വാസ്തവം. ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് എന്നത് 43-55 വരെയാണ്. അതായത് രക്തത്തില്‍ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരില്ലെന്നര്ത്ഥം. ഇതിനാല്‍ തന്നെ ഇത് ആരോഗ്യകരമാണ്. മാത്രമല്ല, ഇതിലെ നാരുകള്‍ ഡയെറ്ററി ഫൈബര്‍ രൂപത്തിലാണ്. ഇതാണ് പ്രമേഹം പെട്ടെന്നു വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. 100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്സ് എന്നത് കുറവായതിനാലാണ് മധുരമെങ്കിലും ഈന്തപ്പഴം പ്രമേഹം വരുത്താത്തത്. ഗ്ലൈസമിക് ഇന്‍ഡെക്സ് കൂടുതലാകുന്തോറും രക്തത്തില്‍ ഷുഗര്‍ തോത് പെട്ടെന്ന് ഉയരാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്നു. ഈന്തപ്പഴത്തിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് എന്നത് മറ്റു പല മധുരങ്ങളേയും വച്ചു നോക്കുമ്പോള്‍ തീരെ കുറവാണ്. ഇതാണ് പ്രമേഹ പരിഹാരമാകുന്നതും.
ഈന്തപ്പഴം അമിതമാകരുതെന്നതും പ്രധാനമാണ്. മിതമായ അളവില്‍ കഴിയ്ക്കുക. കടുത്ത പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതായിരിയ്ക്കും. ഇടത്തരം മധുരമുളളതും നല്ലതുപോലെ പഴുക്കാത്തതുമായ ഫ്രഷ് ഈന്തപ്പഴവുമെല്ലാം ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ഗുണം നല്‍കും. മാത്രമല്ല, ഇതിലെ മധുരം ഊര്‍ജം നല്കുന്ന ഒന്ന് കൂടിയാണ്. ഇതും ഏറെ ഗുണകരമാകുന്നു.