പ്രമേഹരോഗികളിലെ തോൾ വേദന;  കൂടുതലായി കാണുന്നതിനുള്ള കാരണങ്ങൾ? അറിയാം…

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികളിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് തോൾ വേദന എന്നത്.

Advertisements

തോൾ വേദന സാധാരണയായി അഡഹസിവ് കാപ്‌സുലൈറ്റിസ് (ഫ്രോസൺ ഷോൾഡർ) മൂലമാണ് ഉണ്ടാകുന്നത്. പ്രമേഹമുള്ളവരിൽ ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. പക്ഷാഘാതം ബാധിച്ചവർക്ക് തോൾ വേദന അനുഭവപ്പെടാം. ഈ സാഹചര്യത്തിൽ, ബലഹീനത കാരണം തോളിന്റെ ചലനശേഷി കുറയാം. ഫിസിയോതെറാപ്പിയും വേദനസംഹാരികളും ആശ്വാസം നൽകുമെങ്കിലും വേദന തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് അപ്പോളോ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമേഹമുള്ളവരിൽ ഏറ്റവും അധികം സാധാരണവുമായ ഒരു പ്രശ്നമാണ് തോളിൽ വേദന ഉൾപ്പെടെയുള്ള മസ്കുലോസ്കെലെറ്റൽ പ്രശ്‌നമെന്ന്  ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. ശുഭം വാത്സ്യ പറയുന്നു. പ്രമേഹരോഗികളിൽ ദീർഘകാലമായി ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) കൊളാജൻ അല്ലെങ്കിൽ ബന്ധിത ടിഷ്യുവിനുള്ളിലെ മറ്റ് ഘടനാപരമായ പ്രോട്ടീനുകളുടെ ഗ്ലൈക്കേഷനിലേക്ക് നയിക്കുന്നു. ഇത് ടിഷ്യു ഇലാസ്തികത കുറയ്ക്കുകയും തോളിൽ കാഠിന്യം ഉണ്ടാക്കുകയും തോളിന്റെ ചലനശേഷിയെ ബാധിക്കുകയും ചെയ്യാമെന്നും ഡോ. ശുഭം പറഞ്ഞു.

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറവാണെങ്കിൽ അത് തോളിൽ വേദന വർദ്ധിപ്പിക്കും. അതിനാൽ, മതിയായ ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് നിർണായകമാണെന്നും വിദ​ഗ്ധർ പറയുന്നു. 

Hot Topics

Related Articles