കയ്പ്പിനേക്കാളും, എരിവിനേക്കാളും മധുര പ്രേമികൾ ആണ് നമുക്ക് ചുറ്റും. കൂടുതൽ മധുരം ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും കൈയ്യിൽ കിട്ടിയാൽ മധുരം കഴിക്കുന്നത് ആരും ഒഴിവാക്കാറില്ല.
പ്രമേഹരോഗികള്‍ മാത്രമല്ല, പ്രമേഹമില്ലാത്തവരും ഇത്തരത്തില്‍ മധുരം നിയന്ത്രിച്ചുതന്നെ ശീലിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അധികമായി മധുരം കഴിക്കുന്നത് ഹൃദയത്തിനും ദോഷമാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ബിഎംസി മെഡിസിനി’ല്‍ ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധുരം അധികമായി എത്തുമ്പോള്‍ ശരീരത്തില്‍ ‘ട്രൈഗ്ലിസറൈഡ്സ്’ എന്ന കൊഴുപ്പ് കൂടുന്നു. ഭക്ഷണത്തിലൂടെ കിട്ടുന്ന കലോറിയില്‍ അപ്പോള്‍ ആവശ്യമില്ലാത്തത് ശരീരം ‘ട്രൈഗ്ലിസറൈഡ്സ്’ ആയി മാറ്റി കോശങ്ങളില്‍ എടുത്തുവയ്ക്കുകയും പിന്നീട് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് ഉപയോഗിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഈ ‘ട്രൈഗ്ലിസറൈഡ്സ്’ കൂടുമ്പോള്‍ അത് ഹൃദയത്തില്‍ രക്തയോട്ടം കുറയ്ക്കുന്നു. ഇങ്ങനെ ഹൃദയം ബാധിക്കപ്പെടുന്നു.
ഒരു ലക്ഷത്തിലധികം പേരെയാണ് തങ്ങളുടെ പഠനത്തിനായി ഗവേഷകര്‍ ഉൾപ്പെടുത്തിയത്. ഇവര്‍ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് പട്ടികപ്പെടുത്തി. ശേഷം ഇവരുടെ ശരീരത്തില്‍ ‘ട്രൈഗ്ലിസറൈഡ്സ്’ ലെവലും ഹൃദയാരോഗ്യവും പരിശോധിച്ചുവന്നു.
ഇതോടെ മധുരം കാര്യമായ അളവില്‍ കഴിക്കുന്നവരില്‍ ഹൃദയം അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ കണ്ടെത്തി.
മധുരം ആവശ്യമുള്ളവർ വൈറ്റ് ഷുഗര്‍ ഒഴിവാക്കി പകരം ബ്രൗണ്‍ ഷുഗര്‍- തേൻ എന്നിവ പരിമിതമായ അളവില്‍ ഉപയോഗിക്കാം. ഭക്ഷണത്തിൽ മധുരം ആവശ്യമുള്ളപ്പോൾ പഴങ്ങള്‍ കഴിച്ച് ശീലിക്കുക.
വലിയ അളവിൽ മധുരം ശരീരത്തിലേക്ക് എത്തിക്കുന്ന ബോട്ടില്‍ഡ് മധുരപാനീയങ്ങളോ ജ്യൂസുകളോ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അതും ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പരമാവധി ഉപയോഗം കുറയ്ക്കുക.
അതുപോലെ പുറത്തു നിന്ന് പാക്കേജ്ഡ് വിഭവങ്ങളോ പാനീയങ്ങളോ എല്ലാം വാങ്ങിക്കുമ്പോള്‍ ഇതിന് പുറത്ത് എത്ര ആഡഡ് ഷുഗറുണ്ടെന്നത് വായിക്കണം. ഇത് കൂടുതലാണെങ്കില്‍ ആ ഉത്പന്നം ഉപയോഗിക്കാതിരിക്കാം.
അതേസമയം, ഡയറ്റീഷ്യന്റെയോ, ഡോക്ടറുടെയോ നിര്‍ദേശമില്ലാതെ പൂര്‍ണമായി മധുരം ഒഴിവാക്കുകയും അരുത്. സ്വന്തം ഇഷ്ടാനുസരണം ഡയറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എപ്പോഴും റിസ്ക് ആണെന്നും മനസിലാക്കുക.