‘മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു’; ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍എസ്എസ് 

കോട്ടയം: ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ്. ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം വേണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും സുകുമാരൻ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു. ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്.

Advertisements

സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ സുകുമാരൻ നായര്‍ നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണെന്നും  തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും സുകുമാരൻ നായര്‍ പറഞ്ഞു. ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയും  ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രീണന നയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.