സുല്‍ത്താന്‍ ബത്തേരിയിൽ ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം. 4 പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Advertisements

Hot Topics

Related Articles