കോട്ടയം: ഞായറാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഞായറാഴ്ച പ്രവർത്തി ദിവസമാക്കാൻ നടക്കുന്ന നീക്കത്തെ ആശങ്കയോടെ മാത്രമേ കാണാനാവൂ എന്ന് സഭ അധികൃതർ പറഞ്ഞു. ഞായറാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള പ്രവണത ഏറി വരുന്നതായി കാണുന്നു. ഇതിനെ ആശങ്കയോടെ മാത്രമേ ക്രൈസ്തവ സമൂഹത്തിന് കാണാൻ സാധിക്കൂ. സഭയുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആ ശങ്കയിൽ പങ്കു ചേരുന്നു. സർക്കാരിനെ പ്രതിഷേധം അറിയിച്ചതായും സഭാ ഭാരവാഹികൾ അറിയിച്ചു.
ആ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകണമെന്നും, 1947 മുതലും ഭരണഘടന നിലവിൽ വന്ന കാലം മുതൽ നൽകിയിരുന്ന ആനൂകൂല്യത്തിന് ഭരണാഘടനാപരമായ ആനൂകൂല്യങ്ങൾക്ക് എതിരെയുള്ള കടന്നു കയറ്റമായാണ് ഇതിനെ കാണുന്നത്. ഗാന്ധിജയന്തിയെ പരിപാവനമായാണ് കാണുന്നത്. ഗാന്ധിജിയോടുള്ള തെറ്റിധാരണാപരമായ ഇടപെടൽ ഉണ്ടാകരുത്. ക്രൈസ്തവ സഭകൾ ഇതിനെ ആശങ്കയോടെ നോക്കിക്കാണുമെന്നും സഭാ അധികൃതർ പ്രഖ്യാപിച്ചു.