കോട്ടയം: രാജ്യ വ്യാപകമായി ബില്ലിംങ് തകരാർ സംഭവിച്ചതോടെ കോട്ടയത്ത് അടക്കം റിലയൻസ് സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടു. സാധാരണക്കാരായ ആളുകൾ അടക്കം നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ റിലയൻസ് സൂപ്പർമാർക്കറ്റുകളിൽ ക്യൂ നിൽക്കുന്നത്. കോട്ടയം നാഗമ്പടത്തും നഗരമധ്യത്തിലെയും സൂപ്പർമാർക്കറ്റുകൾക്കു മുന്നിൽ ഒന്നര മണിക്കൂറോളമായി ആളുകൾ ക്യൂ നിൽക്കുകയാണ്. ബില്ലിംങ് തകരാറാണ് പ്രശ്‌നം പരിഹരിക്കാൻ വൈകുമെന്ന അറിയിപ്പ് ലഭിച്ചതോടെ പലരും സാധനങ്ങൾ ഉപേക്ഷിച്ച് മടങ്ങിയിട്ടുണ്ട്.ഒന്നര മണിക്കൂറോളം നീണ്ടിട്ടും തകരാർ പരിഹരിക്കാനാവാതെ വന്നതോടെ ഉച്ചയ്ക്ക് സ്‌റ്റോർ ക്ലോസ് ചെയ്തു. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സ്റ്റോർ ഇപ്പോൾ അടച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണി മുതലാണ് കോട്ടയം നാഗമ്പടത്തെ റിലയൻസ് സൂപ്പർമാർക്കറ്റിൽ സോഫ്റ്റ് വെയർ തകരാർ ആരംഭിച്ചത്. ബില്ലിംങിനായി എത്തിയ ആളുകൾക്ക് സാധനങ്ങളുടെ ബില്ലടിയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടർന്ന് ക്യൂവിന്റെ നീളം വർദ്ധിച്ചതോടെ ഉപഭോക്താക്കൾ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതോടെ തകരാർ എന്താണ് എന്ന് മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു ജീവനക്കാർ ചെയ്തത്. ഇതോടെ ചിലരെങ്കിലും തങ്ങളുടെ സാധനങ്ങൾ ബിൽ ചെയ്യുന്നത് ഉപേക്ഷിച്ച് മടങ്ങി. പലരും ഒന്നര മണിക്കൂറായി ക്യൂവിൽ തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണക്കാലമായതിനാൽ പതിവലിധികം തിരക്കാണ് നാഗമ്പടത്തെ റിലയൻസ് സൂപ്പർമാർക്കറ്റിൽ അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ സൂപ്പർമാർക്കറ്റിലെ സോഫ്റ്റ് വെയർ തകരാർ ഇവിടെ ക്രമാതീതമായ പ്രശ്‌നമാണ് ഉണ്ടാക്കിയത്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണ് എന്നുള്ള അനൗൺസ്‌മെന്റ് ഇപ്പോൾ റിലൻസിൽ മുഴങ്ങുന്നുണ്ട്.