ശനി ശക്തനായി നിൽക്കുന്നതിനാൽ ശനിയാഴ്ച വാങ്ങുന്ന ഷെയറിനു വച്ചടി വച്ചടി കയറ്റമായിരിക്കും..! ഷെയർമാർക്കറ്റിനെ പ്രവചിക്കാൻ ജ്യോതിഷം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: ശനി ശക്തനായി നിൽക്കുന്നതിനാൽ ശനിയാഴ്ച വാങ്ങുന്ന ഷെയറുകൾക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും. സോഷ്യൽ മീഡിയയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു നേരെയുണ്ടാകുന്ന സൈബർ ആക്രമണത്തിന്റെയും കമന്റ് ആക്രമണത്തിന്റെയും ശക്തിയ്ക്കു കാരണമായത് ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റാണ്.
‘ഭാരതീയ ജ്യോതി:ശാസ്ത്രമുപയോഗിച്ച് ഓഹരി വിപണി പ്രവചിക്കലും, അതിനെ ആശ്രയിച്ചുള്ള പോർട്ട്‌ഫോളിയോ മാനേജ്‌മെന്റും’
(‘Prediction Of Stock Market And Portfolio Management Using indian astrology’)
എന്ന വിഷയത്തിൽ PHD നേടിയ പ്രിയപ്പെട്ട Dr.Mahendra Kumar ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ബാലഗോകുലം തിരുവനന്തപുരം ജില്ലാ സമിതി അംഗമാണ് മഹേന്ദ്രകുമാർ..

Advertisements

ഇത്തരത്തിൽ കെ.സുരേന്ദ്രൻ ഇട്ട പോസ്്റ്റാണ് ഇപ്പോൾ കമന്റുകളുടെ പെരുമഴയിൽ മുങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിനെതിരെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. വിമർശനത്തിനൊപ്പം പരിഹാസം കൂടി ചേർന്നതോടെയാണ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്ത് ആഘോഷം തുടങ്ങിയിരിക്കുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ കെ.സുരേന്ദ്രന്റെ പോസ്റ്റുകൾക്ക് വൻ കമന്റാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഷെയർമാർക്കറ്റിലെ ജ്യോതിഷം ചർച്ചയായി മാറിയത്.

Hot Topics

Related Articles