കൊച്ചി: വനിതാ മാധ്യമപ്രവർത്തികയോട് അപമര്യാദയായി പെരുമാറി എന്ന കേസ് നിലനിൽക്കെ കേരളപ്പിറവി ദിനമായ ഇന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ട്രാൻസ്ജെന്റേഴ്സിനൊപ്പം ആയിരുന്നു നടൻ കേരളപ്പിറവി ആഘോഷിച്ചത്.
ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ഗോപി.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഒക്ടോബർ 28നാണ് സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ ആസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി പിടിക്കുക ആയിരുന്നു. ഇത് ഇഷ്ടപ്പെടാത്ത മാധ്യമപ്രവർത്തക ഇദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റിയെങ്കിലും വീണ്ടും ഇതാവർത്തിക്കുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ വൻ വിമർശനങ്ങളാണ് നടനെതിരെ ഉയർന്നത്. തുടർന്ന് മാധ്യമ പ്രവർത്തകയുടെ പരാതിയിന്മേൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് കേസ് എടുക്കുകയും ചെയ്തു.