ഹോളിവുഡ് ലെവലിൽ കങ്കുവയുടെ ടീസർ : വമ്പൻ പ്രതീക്ഷയിൽ സൂര്യ ആരാധകർ

സിനിമ ഡസ്ക് : സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസർ ആവേശം കൂട്ടുകയാണ്. ഒരു മിനിറ്റിന് താഴെ ദൈർഖ്യമുള്ള ടീസർ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളം ഷൂട്ടിങ്ങിനു ശേഷമാണ് കങ്കുവ വരുന്നത്.ആദ്യമായാണ് സൂര്യയും ശിവയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.ടീസർ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് വീഡിയോ കണ്ടിരിക്കുന്നത്. 2024 പകുതിയോടുകൂടി ചിത്രം തീയറ്ററുകളിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.250 കോടിയോളം ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് കങ്കുവ.ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.3D, IMAX ഫോർമാറ്റുകളിൽ കങ്കുവ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിൽ ബോബി ഡിയോൾ ഉദിര എന്ന നെഗറ്റീവ് കഥാപാത്രവുമായി വരുന്നുണ്ട്.ദിഷ പടാനി ആണ് ചിത്രത്തിൽ സൂര്യയുടെ നായികയായി വരുന്നത്.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമ്മിക്കുന്നത്.

Hot Topics

Related Articles