ഡ്രൈ ഫ്രൂട്ട്സിൻറെ കൂട്ടത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ആപ്രിക്കോട്ട്. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഈ ഡ്രൈഡ് ആപ്രിക്കോട്ട്. അയേണിനാൽ സമ്പുഷ്ടമായ ഇവ ഗർഭിണികൾക്ക് കഴിക്കാവുന്ന മികച്ച ഡ്രൈ ഫ്രൂട്ടാണ്.
ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട് . ഇത് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിർത്താനും ഇതിന് പ്രത്യേക കഴിവുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറിയാം ഡ്രൈഡ് ആപ്രിക്കോട്ടിൻറെ ഗുണങ്ങൾ
1) വിറ്റാമിൻ എയും വിറ്റാമിൻ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
2) കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
3) ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനവ്യവസ്ഥ നല്ല രീതിയിൽ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിനും ഡ്രൈഡ് ആപ്രിക്കോട്ട് സഹായിക്കും.
4) അയേൺ സമ്പുഷ്ടമായ ഫലമായതിനാൽ തന്നെ ഇത് കഴിക്കുന്നതിലൂടെ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇവ ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
5) പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിർത്താനും ഇതിന് പ്രത്യേക കഴിവുണ്ട്.
6) ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുന്നത് ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്. ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഇവ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് നല്ല യുവത്വം പ്രധാനം ചെയ്യുന്നതിനും സഹായിക്കും.