സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം യോഗ സംഗമം ജൂൺ 21 ന്

കോട്ടയം : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കെ പി എസ് മേനോൻ ഹാളിൽ വിവേകാനന്ദ യോഗ വിദ്യ പീഠത്തിന്റെ നേതൃത്വത്തിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടി ചെറിയ അധ്യക്ഷത വഹിക്കും .

Advertisements

വിദ്യാപീഠം ഡയറക്ടർ യോഗ സാധക് കെ ശങ്കരൻ യോഗാ ദിന സന്ദേശം നൽകും. വിദ്യ പീഠത്തിലെ അംഗവും 30 വർഷത്തിലേറെ യോഗ പരിശീലനത്തിലൂടെ തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് നേരം നിശ്ചലമായി കിടന്ന് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ എം പി രമേഷ് കുമാറിനെ ചടങ്ങിൽ ആദരിക്കുംസമ്മേളനത്തിനുശേഷം യോഗ സാധക് കെ ശങ്കരന്റെ യോഗ പരിശീലനവും ഉണ്ടായിരിക്കും. ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന ലളിതമായ പരിശീലനമാണ് നൽകുന്നത്. പ്രായഭേദമെന്യേ സ്ത്രീ പുരുഷന്മാർക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിത്യേന പരിശീലനം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്  .  രാവിലെ 6  മുതൽ 7 വരെയും വൈകിട്ട്  5 30  മുതൽ  6 30 വരെയും ആണ് പരിശീലനം. 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2003 ൽ കോട്ടയത്ത് ആരംഭിച്ച വിവേകാനന്ദ യോഗ വിദ്യ പീഠത്തിൽ നിന്നും 5000 ത്തിലധികം ആളുകൾ പരിശീലനം നേടിയിട്ടുണ്ട്. കോഡിനേറ്റർ മാരായ പി രഘുനാഥ് എം പി രമേഷ് കുമാർ ജോൺ പി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

Hot Topics

Related Articles