കോട്ടയം : സ്വർണ്ണക്കടത്ത് കേസിലടക്കം ഉൾപ്പെട്ട ഏതോ റേറ്റിൽപ്പെട്ട ചിലതിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചെളിവാരി എറിയാനുള്ള നീക്കം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് മുൻ വ്യവസായ മന്ത്രിയും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പറഞ്ഞു. കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യുദ്ധക്കളത്തിൽ നപുംസകങ്ങളെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്ന രീതി യു.ഡി.എഫും ആർ.എസ്.എസ് നിർത്തുകയാണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ത്യയുടെ പ്രതീക്ഷയാണ്. സ്വർണക്കടത്ത് കേസിൽ പ്രതികളായ രണ്ടു പേരെ വൻ തുക നൽകി സംഘ പരിവാർ അനുകൂല സ്ഥാപനത്തിൽ കുടിയിരുത്തിയവരാണ് ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ചെളിവാരിയെറിയരുത് , കുടുംബത്തെ എന്തും ചെയ്യും പറയാം എന്ന് കരുതരുത്.
അതിന് കേരളം പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു.
കൊവിഡും പ്രളയവും ഉണ്ടായ കാലത്ത് കെ.ജി.ഒ.എ നടത്തിയ പ്രവർത്തനം ആർക്കും മതിപ്പുണ്ടാക്കുന്നതാണ്. ജനങ്ങളോടുള്ള പ്രതിബന്ധത നില നിർത്താനാണ് ജീവനക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്ത് കൊവിഡ് ബാധിച്ച് താൻ രണ്ട് തവണ ആശുപത്രിയിലായപ്പോഴും സമീപിച്ചത് കെ.ജി.ഒ.എ എന്ന സംഘടനാ പ്രവർത്തകരാണ്. എല്ലാവർക്കും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടാകും. എന്നാൽ സർക്കാർ ജീവനക്കാർ എന്ന നിലയിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ല. കെ.ജി.ഒ.എ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എന്നും അദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പിക്കാരന്റെ ഓഫിസിൽ കയറി പണം വാങ്ങി ചിലർ ഇടത് സർക്കാരിനെ തകർക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എല്ലായിടത്തും കയറുന്നത് പോലെ ഇവിടെ കയറരുത്. ഇത് കേരളമാണ് എന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പ്രസംഗിച്ചു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ സ്വാഗതം ആശംസിച്ചു. സ്വാഗത സംഘം ജനറൽ കൺവീനറും കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ. അർജുനൻ പിള്ള നന്ദി പറഞ്ഞു.
പൊതു സമ്മേളനത്തിന് മുന്നോടിയായി കോട്ടയം നഗരത്തിൽ പ്രകടനം നടന്നു. പൊലീസ് പരേഡ് മൈതാനത്ത് നിന്നും ആരംഭിച്ച പ്രകടനം , കെ കെ റോഡിലൂടെ തിരുനക്കര മൈതാനത്ത് എത്തി. കേരളത്തിന്റെ തനത് കലാരൂപങ്ങളും , വിവിധ നിശ്ചല ദൃശ്യങ്ങളും അടക്കമുള്ളവ പരിപാടികൾക്ക് മിഴിവേകി. കഥകളി രൂപങ്ങൾ അടക്കം വിവിധ കലാരൂപങ്ങളും പ്രകടനത്തിന്റെ ഭാഗമായി അണിനിരത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം പ്രവർത്തകർ പ്രകടനത്തിലും തുടർന്ന് നടന്ന യോഗത്തിലും പങ്കെടുത്തു.
പ്രതിനിധി സമ്മേളനം ഇന്ന് പിണറായി ഉദ്ഘാടനം ചെയ്യും
ഇന്ന് (ജൂൺ – 11 ) കോട്ടയം കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ യോഗത്തിൽ അധ്യക്ഷത വഹിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് ചേരുന്ന യോഗത്തിൽ സി.ഐ.ടി.യു അഖിലാന്ത്യാ പ്രസിഡന്റ് എളമരം കരീം ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തും. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും.