സ്വിപ്വ  ഭിന്നശേഷിദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി 

അതിരമ്പുഴ : നട്ടെല്ലിന് ക്ഷതമേറ്റവരുടെ സംഘടനയായ സ്വിപ്വ അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി.സ്വിപ്വ പ്രസിഡന്റ്‌ ജോസ്. കെ. വി യുടെ അധ്യക്ഷതയിൽ ചേർന്ന ഭിന്നശേഷിദിനാചരണവും ബോധവൽക്കരണ സെമിനാറും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ അജിനാൽ ജോസഫ് ക്ലാസ്സ് നയിച്ചു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ചെയർമാൻ ഷാജി ജോസഫ്, കണ്ടാരപ്പള്ളി ഫൌണ്ടേഷൻ പ്രസിഡന്റ്‌ ജോണി ചെറിയാൻ, സ്വിപ്വ സെക്രട്ടറി ബോബി ജെയിംസ്,ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ പി. ഡി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles