ന്യൂസ് ഡെസ്ക് : മധുര പാനീയങ്ങള്‍ ആരോഗ്യത്തിന് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മിക്കവയും കോണ്‍ സിറപ്പ്, മാള്‍ട്ടോസ് സുക്രോസ് തുടങ്ങിയ വിവിധതരം പഞ്ചസാരകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഹൃദ്രോഗം, വൃക്കരോഗം, പല്ലിന്റെ അറകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി മധുര പാനീയങ്ങളുടെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, മധുര പാനീയങ്ങള്‍ മുടികൊഴിച്ചിലിനും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
മധുര പാനീയങ്ങളുടെ അമിത ഉപഭോഗം പുരുഷന്മാരിലെ മുടി കൊഴിച്ചിലുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന പഞ്ചസാര രക്തചംക്രമണം മോശമാക്കുന്നു. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും രോമകൂപങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ വേരുകള്‍ ദുര്‍ബലമാകുന്നതിന് കാരണമാകുന്നു. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര തലയോട്ടിയിലെ വീക്കം ഉണ്ടാക്കുന്നു. ഇക്കാരണത്താല്‍, തലയോട്ടിയിലെ താപനില ഗണ്യമായി കുറയുകയും മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടികൊഴിച്ചില്‍ / അലോപ്പീസിയ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനാല്‍ മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഉയര്‍ന്ന മധുരപലഹാരങ്ങളുടെ ഉപഭോഗം കുറയ്ക്കുക അല്ലെങ്കില്‍ അവ മിതമായ അളവില്‍ കഴിക്കണം. പഞ്ചസാര പ്രേമികളാണെങ്കില്‍ തേൻ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുക. മള്‍ട്ടിവിറ്റാമിനുകള്‍, വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. കൊഴുപ്പും വറുത്ത ഭക്ഷണങ്ങളും അടങ്ങിയ ഉയര്‍ന്ന കലോറി ഭക്ഷണക്രമം ഒഴിവാക്കുക. സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.