പതിനായിരങ്ങൾ ചിലവ് വരുന്ന താജ് ഹോട്ടലിൽ എപ്പോഴും പ്രവേശനം : ഭക്ഷണവും സൗജന്യ ! രത്തൻ ടാറ്റ അനുമതി നൽകിയത് ഇവർക്കു മാത്രം

മുംബയ്: താജ് ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ പതിനായിരങ്ങള്‍ ചെലവുവരും. എന്നാല്‍ ഇവിടേയ്ക്ക് എപ്പോഴും കടന്നുചെല്ലാനും സൗജന്യമായി സൗകര്യങ്ങള്‍ ആസ്വദിക്കാനും അവകാശമുള്ള ഒരു കൂട്ടരുണ്ട്.സാധാരണമനുഷ്യർ കാണുമ്ബോഴെല്ലാം ആട്ടിയകറ്റുന്ന തെരുവുനായ്ക്കളാണവ. ഹോട്ടല്‍ പരിസരത്ത് എത്തുന്ന തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ നല്‍കാനും നന്നായി പരിചരിക്കാനും കാവല്‍ക്കാർ അടക്കം ശ്രദ്ധിച്ചിരുന്നു. ലോകത്തിലെ തന്നെ വിവിഐപികള്‍ എത്തുന്ന ഹോട്ടലാണിതെന്ന് ഓർക്കണം.ടാറ്റയെ ടാറ്റയാക്കിയ രത്തൻ ടാറ്റയ്ക്ക് മൃഗങ്ങളോട്, പ്രത്യേകിച്ച്‌ നായ്ക്കളോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു ഇതിനുകാരണം. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം എപ്പോഴും പോരാടിയിരുന്നു. വെറും പറച്ചില്‍ മാത്രമല്ല പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തു. മുംബയില്‍ ഒരു നായ സംരക്ഷണ കേന്ദ്രവുമുണ്ട്. ഇവിടെ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കുന്നുണ്ട്. രത്തൻ ടാറ്റയുടെ ഓഫീസില്‍ ജീവനക്കാരുടെ വളർത്തുമൃഗങ്ങള്‍ക്ക് താസിക്കാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മുംബയില്‍ മഹാലക്ഷ്മി ഏരിയയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രി രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തിന് മറ്റൊരു ഉദാഹരണമാണ്. ഇരുനൂറിലധികം കിടക്കകളാണുള്ളത്. നൂതന ചികിത്സയാണ് ഇവിടത്തെ രോഗികള്‍ക്ക് എത്തുന്നത്. കോടികള്‍ മുടക്കിയാണ് ഈ മൃഗാശുപത്രി സ്ഥാപിച്ചത്. ഈ ആശുപത്രി സ്ഥാപിച്ചതിനെക്കുറിച്ച്‌ രത്തൻ ടാറ്റ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘വളർത്തുമൃഗങ്ങള്‍ ഞങ്ങളുടെ കുടുംബമാണ്. അവയില്‍ ഓരോന്നിന്റെയും ജീവനും പ്രധാനമാണ്. ഞാൻ ചുറ്റും നോക്കിയപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണ്ടു. ഇത്രയധികം വളർത്തുമൃഗങ്ങളുടെ ജനസംഖ്യയുള്ള ഒരു വലിയ രാജ്യത്ത്, ജീവൻ രക്ഷിക്കാനും വളർത്തുമൃഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു സൗകര്യം നമുക്കില്ലാത്തത് എന്തുകൊണ്ടെന്ന് എന്നെ അത്ഭുതപ്പെടുത്തി’.

Advertisements

Hot Topics

Related Articles