തളിപ്പറമ്പിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

തളിപ്പറമ്പ: കഞ്ചാവ് ശേഖരവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.ശ്രീകണ്ഠാപുരം കോട്ടൂർ വയലിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളികളായ അസാം കാമരൂപ് സ്വദേശികളായ മോനാർ ഉദ്ദീൻ (22), കരീം അലി (35), അസീം ഉദ്ദീൻ (22) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും അറസ്റ്റ് ചെയ്തത്.ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് നടത്തിയ റെയ്ഡിലാണ് കാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ചു വെച്ച കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവരും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles