കോട്ടയം: മലയാളികൾ പഴത്തിനോട് ഏറെ പ്രിയമുള്ളവരാണ്. എന്നാൽ, അടുത്ത കുറച്ചു ദിവസമായി കോട്ടയത്തുകാർക്ക് പഴമെന്നത് പൊള്ളിക്കുന്ന വിലയാണ്. വാഴപ്പഴത്തിനും ഏത്തപ്പഴത്തിനും അടക്കം വൻ വിലയാണ് ജില്ലയിലുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നത്. ഏത്തപ്പഴം, പാളയൻകോടൻ, ഞാലിപ്പൂവൻ തുടങ്ങിയവയ്ക്ക് വൻ വിലവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ജില്ലയിലേക്ക് കുലകൾ കൂടുതലായും എത്തുന്നത് തമിഴ്നാട്, മൈസൂർ, വയനാട് എന്നിവിടങ്ങിൽ നിന്നാണ്. മുൻപ് കിലോയ്ക്ക് 45 മുതൽ 50 രൂപ വരെ വില ഉണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോൾ 80 രൂപയാണ്. ഏറ്റവും വില കുറവായിരുന്ന റോബസ്റ്റായ്ക്ക് 50 രൂപയായി. പാളയൻകോടന് 50 മുതൽ 60 രൂപ വരെയാണ് വില. മഴമൂലം തമിഴ്നാട്ടിൽ കാര്യമായ ഉത്പാദനം നടക്കുന്നില്ല. ജൂലായ് മാസത്തിലേ വയനാടൻ കായുടെ വിളവെടുപ്പ് ആരംഭിക്കുകയുള്ളു.
തമിഴ്‌നാട്ടിലെ കാലാവസ്ഥ നൽകിയത് എട്ടിന്റെ പണി; കോട്ടയം ജില്ലയിൽ പഴത്തിന് വൻ ക്ഷാമം; വിലക്കയറ്റവും
Advertisements