വിവാഹനിശ്ചയ വാർത്തകൾ, ഒടുവിൽ പ്രതികരിച്ച് തമിഴ് നടൻ ചിമ്പു

നടൻ ചിമ്പു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. എന്നാൽ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ്.

വാർത്തയിൽ യാതൊരു സത്യം ഇല്ലെന്നും ഇക്കാര്യം നിഷേധിക്കുകയാണെന്നും ചിമ്പുവിന്റെ മീഡിയ മാനേജര്‍ ഹരിഹരൻ ഗജേന്ദ്രൻ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ചിമ്പു ഒരു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ഞങ്ങള്‍ നിഷേധിക്കുകയാണ്. അതില്‍ ഒരു സത്യവുമില്ല. വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷ വാര്‍ത്ത ഉണ്ടെങ്കില്‍ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയാണെന്നും’ ചിമ്പുവിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

‘പത്ത് തല’യാണ് ചിമ്പുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 30ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.

അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Hot Topics

Related Articles