തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തിൽ കുറവിലങ്ങാട് കുര്യം സ്വദേശികൾ മരിച്ച സംഭവം : പോസ്റ്റ് മോർട്ടം ഇന്ന്

കോട്ടയം: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് മരിച്ച കുറവിലങ്ങാട് കുര്യം സ്വദേശികളായ യുവാക്കളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് (32), ജെയിൻ തോമസ് (35), സോണിമോൻ കെ.ജെ (43) എന്നിവർക്കാണ് മരണം സംഭവിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജി പി.ഡി (46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ പത്ത് മണിക്ക് തേനി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച വിദഗ്ധ ചികിത്സ നൽകും. ഇന്നലെ പുലർച്ചെ 5.45 ന് തമിഴ്‌നാട് തേനി പെരിയകുളത്തായിരുന്നു അപകടം. വേളാങ്കണ്ണി പോയി മടങ്ങിവരികയായിരുന്നു അപകടത്തിൽപ്പെട്ടസംഘം. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.