തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: മൂവരുടെയും സംസ്കാര ചടങ്ങുകൾ ഒരേസമയം കുറവിലങ്ങാട് പള്ളിയിൽ നടന്നു

കോട്ടയം : തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഉറ്റ സുഹൃത്താക്കളായിരുന്ന മൂവരുടെയും സംസ്കാര ചടങ്ങുകൾ ഒരേസമയം കുറവിലങ്ങാട് പള്ളിയിൽ നടന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. വേളാങ്കണ്ണി തീർത്ഥാനത്തിന് പോയ കുറവിലങ്ങാട് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ട് 3 പേർ മരിച്ചെന്ന ദുഖവാർത്ത കേട്ടാണ് ശനിയാഴ്ച കുറവിലങ്ങാട് എന്ന നാടുണർന്നത്. നാടിന് പ്രിയപ്പെട്ടവരായിരുന്ന ജെയിൻ, ജോബീഷ് , സോണി മോൻ എന്നിവരുടെ മരണം നാടിനെയാകെ വേദനയിലാഴ്ത്തി.

Advertisements

ഏത് കാര്യത്തിനും ഒന്നിച്ച് നടന്നിരുന്നവർ മരണത്തിലും ഒരുമിച്ചായപ്പോൾ അത് നാടിനും ഉറ്റവർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞായറാഴ്ച രാത്രിയിൽ മൂവരുടെയും മൃതദേഹങ്ങൾ കുറവിലങ്ങാട് എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തു നിന്നു. ജനപ്രതിനികളുടെയും നേതാക്കളുടെയും മറ്റും അകമ്പടിയോടെ മൂവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു . ധാരാളം ആളുകൾ മൂവരുടെയും വീടുകളിൽ എത്തി അന്തിമോപചാരമർപ്പിച്ചു. അയൽവാസികളും ഉറ്റസുഹൃത്തുക്കളുമായിരുന്ന മൂവരുടെയും സംസ്കാര ചടങ്ങുകളും ഒരുമിച്ച് നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. മൃതദേഹങ്ങൾ പള്ളിയിലെത്തിക്കുമ്പോഴും വൻ ജനാവലി കാത്തു നിന്നിരുന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ചടങ്ങുകൾക്ക് കർമികത്വം വഹിച്ചു. രാഷ്ട്രീയ സാമുദായിക നേതാക്കളടക്കം സംസ്കാര ചടങ്ങുകളിലുട നീളം പങ്കാളികളായി. മരണത്തിലും ഒന്നിച്ചായിരുന്ന സുഹൃത്തുക്കൾക്ക് അടുത്തുത്തായി അന്ത്യവിശ്രമവും ഒരുങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.