തിരുവല്ല കല്ലൂപ്പാറയിൽ നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹായിയും ചേർന്ന് തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയായ നിർമ്മാണ തൊഴിലാളി

തിരുവല്ല: തിരുവല്ല കല്ലൂപ്പാറയിൽ നിർമ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ കരാറുകാരനും സഹായിയും ചേർന്നു തല്ലിക്കൊന്നു. വാക്കേറ്റത്തെ തുടർന്നാണ് തമിഴ്‌നാട് സ്വദേശിയെ ഇരുവരും ചേർന്നു തല്ലിക്കൊന്നതെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കരാറുകാരൻ മാർത്താണ്ഡം സ്വദശി സുരേഷ്, ആൽബിൻ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisements

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല കല്ലൂപ്പാറ എൻജിനീയറിംങ് കോളേജിൽ നിർമ്മാണ ജോലികൾക്കായി എത്തിയതായിരുന്നു ഇരുവരും. മാർത്താണ്ഡം സ്വദേശിയായ സ്റ്റീഫൻ താമസിക്കുന്ന സ്ഥലത്ത് എത്തിയ കരാറുകാരനും, കൂട്ടാളിയും ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു. മർദനമേറ്റ ഇയാൾ മുറിയ്ക്കുള്ളിൽ അവശനായി കിടന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലർച്ചെ നാലു മണിയോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടർന്നാണ് പരിക്കേറ്റ സ്റ്റീഫനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്നും വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്നു, രണ്ടു പ്രതികളെയും ചോദ്യം ചെയ്യുകയാണ്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊലപാതകത്തിന്റെ പ്രകോപനം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കൂ എന്നും പൊലീസ് സംഘം അറിയിച്ചു.

Hot Topics

Related Articles