കപ്പ കർഷകരെ ചൂഷണം ചെയ്യുന്നു : ഹോർട്ടികോർപ്പ് വഴി കർഷകരുടെ കപ്പ സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം : എബി ഐപ്പ്

കോട്ടയം : മഴയുടെ മറവിൽ കപ്പയുടെ വില കൃത്യമായി ഇടിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കച്ചവടക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ഹോർട്ടികോർപ്പ് വഴി കർഷകരുടെ കപ്പ സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. കഴിഞ്ഞ ആഴ്ച വരെ കർഷകർക്ക് കപ്പയ്ക്ക് കിലോയിക്ക് മുപ്പത്തിയഞ്ച് രൂപ വരെ കിട്ടിയിരുന്നു എന്നാൽ ഇപ്പോൾ ലഭിക്കുന്നത് പതിനഞ്ചുരൂപായിൽ താഴെ മാത്രമാണ്.

Advertisements

എന്നാൽ കച്ചവടക്കാർ ഇപ്പോഴും വിൽക്കുന്നത് നാൽപ്പത് രൂപയിക്ക് മുകളിലാണ് തുടർച്ചയായി മഴ പെയ്തതോടെ കപ്പയുടെ ഗുണനിലവാരം കുറഞ്ഞു. എന്നാണ് കച്ചവടക്കാരുടെ വാദം ഇപ്പോൾ കപ്പ വിൽപ്പനയ്ക്ക് ഉള്ളത് കണ്ടം പോലുള്ള പ്രദേശങ്ങളിലാണ്. ജൂൺ ആദ്യ വാരതോടെ കപ്പ പൂർണ്ണമായും പറിച്ചുതീരേണ്ടതായിരുന്നു ഓർക്കാപുറത്തുണ്ടായ മഴയാണ് കർഷകർക്ക് വിനയായത്. കപ്പ മൂത്തുനിൽക്കുന്നതിനാലും കണ്ടങ്ങളീൽ വെള്ളം കേറി ദിവസങ്ങളോളം കിടക്കാത്തതിനാലും കപ്പയെ കുറിച്ച് കച്ചവടക്കാർ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. നനഞ്ഞിടം കുഴിക്കാനുള്ള കച്ചവടക്കാരുടെ തന്ദ്രമാണ് ഈ പ്രചാരണത്തിനു പിന്നിൽ.

Hot Topics

Related Articles