ടാസ്ക് ഉല്ലല ശ്രീകൃഷ്ണ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി 

വൈക്കം : ടാസ്ക് ഉല്ലലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 100 പേർക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ കെ കെ രഞ്ജിത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ്‌ വി ബാലചന്ദ്രൻ അധ്യക്ഷനായി. ശ്രീകൃഷ്ണ ആയുർവേദ   ഹോസ്പിറ്റൽ എം ഡി ഡോ. വിജിത്ത് ശശിധരൻ ജീവിതശൈലി രോഗങ്ങളും പ്രതിവിധികളും ആയുർവേദത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു.

Advertisements

ക്ലബ് സെക്രട്ടറി . ഒ എസ് സുധീർ, കെ. ഷംസുദീൻ, ഇ എം വിനോദ്കുമാർ, ഷിഹാബ് കെ സൈനു, സി ടി രാജേഷ്,  ടി എസ് കണ്ണൻ ഇ ആർ അനുരാജ്, കെ എസ് സുമേഷ്, സിജിമോൻ, കെ എസ് രാജേഷ്  എസ് പി അരുൺകുമാർ, ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു. ഡോ. വിജിത്ത് ശശിധരൻ, ഡോ. എ എൻ ആരോമൽ, ഡോ മീനു കെ മോഹൻ, ഡോ റിക്‌സാന, അച്ചാമ്മ, മരിയ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.

Hot Topics

Related Articles