ടീം എമർജൻസി വെള്ളാവൂർ മണിമല യൂണിറ്റ് ഉദ്ഘാടനം ഇന്ന്

കോട്ടയം: ടീം എമർജൻസി വെള്ളാവൂർ മണിമല യൂണിറ്റ് ഉദ്ഘാടനം ഇന്ന് നടക്കും. ഏപ്രിൽ ആറ് ഞായറാഴ്ച വൈകിട്ട് നാലിന് മൂങ്ങാനി ഫെഡറൽ ബാങ്കിന് സമീപമാണ് ഉദ്ഘാടനം നടക്കുക. സർക്കാർ ചീഫ് വിപ്പ് വിപ്പ് എൻ.ജയരാജ് എം.എൽ.എ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട എം.പി ആന്റോ ആന്റണി ഓഫിസ് ഉദ്ഘാടനം ചെയ്യും. റസ്‌ക്യൂ ഉപകരണങ്ങൾ സിനിമാ താരം മീനാക്ഷി ഉദ്ഘാടനം ചെയ്യും. ടീം എമർജൻസി സംസ്ഥാന പ്രസിഡന്റ് കെ.കെ.പി അഷറഫ് മോക്ഡ്രിൽ ഉദ്ഘാടനം ചെയ്യും. ടീം എമർജൻസി വെള്ളാവൂർ മണിമല ക്യാപ്റ്റൻ സഫിൻ ജെയിംസ് പതാപ്പറമ്പിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles