ഇന്ത്യാ സന്ദര്‍ശനം മസ്ക് മാറ്റിയതിന് പിന്നാലെ ടെസ്‌ലയുടെ വൻ പ്രഖ്യാപനം: എതിരാളികള്‍ക്കുള്ള മറുപടി, ഇളവുകള്‍ നൽകി 

ഇലക്‌ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോണ്‍ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു.മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ എസ് കാറുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. മോഡല്‍ 3 യുടെ അപ്ഡേറ്റിന് 14000 യുവാൻ കുറച്ച്‌ വില 231900 യുവാനാക്കി. മോഡല്‍ വൈ 249900, മോഡല്‍ എസ് 684900, മോഡല്‍ എക്സ് 814000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.10000 യുവാൻ മുതല്‍ അരലക്ഷം വരെയാണ് ചൈനീസ് വിപണിയില്‍ ടെസ്‌ല കാറുകളുടെ വില കുറഞ്ഞത്. ഇതിന് പുറമെ അമേരിക്കൻ വിപണിയിലും കമ്പനി കാറുകളുടെ വില കുറച്ചു. മോഡല്‍ വൈ , മോഡല്‍ എസ്, മോഡല്‍ എക്സ് എന്നിവയില്‍ 2000 ഡോളറാണ് വില കുറച്ചത്. അതേസമയം ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ഡ്രൈവർ അസിസ്റ്റന്റ് സോഫ്റ്റ്‌വെയറിന്റെ വില 12000 ഡോളറില്‍ നിന്ന് 8000 ഡോളറാക്കി കുറച്ചിട്ടുണ്ട്. ഇൻഷുറൻസ് സബ്സിഡി അടക്കമുള്ള വമ്ബൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്‌ല കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിലയും കുറച്ചിരിക്കുന്നത്.

Advertisements

വില്‍പ്പന കുറയുന്നതും മാർക്കറ്റില്‍ മത്സരം കടുക്കുന്നതുമാണ് ടെസ്‌ല കമ്പനിക്ക് വലിയ വെല്ലുവിളിയാകുന്നത്. ഇലക്‌ട്രിക് വാഹന നിർമ്മാണ വിതരണ രംഗത്ത് ചൈനയിലെ ബിവൈഡിയാണ് ടെസ്‌ലയുടെ വലിയ എതിരാളി. ഇവരാകട്ടെ, തങ്ങളുടെ സോങ് പ്രോ ഹൈബ്രിഡ് എസ്‌യുവി മോഡലിന് വില 15.4% കുറച്ച്‌ എതിരാളികളെയും ഉപഭോക്താക്കളെയും ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ ലോകത്തിലെ ഇലക്‌ട്രിക് വാഹന ഉല്‍പ്പാദന വിതരണ രംഗത്ത് ടെസ്‌ലയെ മറികടന്ന് ബിവൈഡി മുന്നിലെത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ബിവൈഡി തുടർച്ചയായി ഇളവുകള്‍ നല്‍കുന്നുണ്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ ടെസ്‌ലയുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. നാല് വർഷം തുടർച്ചയായി മുന്നേറിയ ശേഷമായിരുന്നു ഈ താഴേക്ക് പോക്ക്. തങ്ങളുടെ പഴയ മോഡലുകള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ കമ്പനി വലിയ മടിയാണ് കാലങ്ങളായി കാണിച്ചിരുന്നത്. അതേസമയം ഉയർന്ന വിലയുടെ കാറുകള്‍ക്ക് ഉയർന്ന പലിശ നല്‍കേണ്ടി വരുന്നത് ഉപഭോക്താക്കളെയും പിറകോട്ട് വലിച്ചിരുന്നു. ഇതിനിടെയാണ് ചൈനയില്‍ നിന്ന് കടുത്ത മത്സരവും ടെസ്‌ല നേരിടേണ്ടി വന്നത്.ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ടെസ്‌ല തങ്ങളുടെ 10% ജീവനക്കാരെ പിരിച്ചുവിട്ടിട്ട് അധിക കാലം ആയിട്ടില്ല. ചൈനീസ് വിപണിയില്‍ നിന്ന് 10000 ഡോളറില്‍ താഴെ വിലയുള്ള കാറുകള്‍ വിപണിയിലേക്ക് ഒഴുകി എത്തുന്നതാണ് ടെസ്‌ലയെ പ്രതിരോധത്തിലാക്കുന്നത്. അതിനിടെ ആർക്കും വാങ്ങാവുന്ന വിലയ്ക്ക് ടെസ്‌ല കാറുകള്‍ വിപണിയിലിറക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കമ്പനി പുറകോട്ട് പോവുകയും ചെയ്തു.

ഇലക്‌ട്രിക് വാഹന അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന്റെ ചർച്ചകള്‍ക്കായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യയിലെത്തുന്നു എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. ഇന്നും നാളെയുമായാണ് സന്ദർശനം നിശ്ചയിച്ചത്. രാജ്യത്തെ ഇലക്‌ട്രിക് വാഹന നയത്തില്‍ ടെസ്‌ലയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ മാറ്റമുണ്ടാകുമെന്നും വമ്പൻ പ്രഖ്യാപനം നടക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ ടെസ്‌ല കമ്പനിയുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങളില്‍ പങ്കെടുക്കേണ്ടത് കൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നുഎന്നായിരുന്നു ഇന്നലെ മസ്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചൈനീസ് വിപണിയിലും അമേരിക്കൻ വിപണിയിലും തങ്ങളുടെ മോഡലുകളുടെ വില കുറച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.