തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ സുരക്ഷ ഉറപ്പാക്കാൻ യോഗം ചേർന്നു

കോട്ടയം : തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ – 2025-2026 അദ്ധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി യോഗം ചേർന്നു. ഇതോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെയും ഭാഗമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍, പി ടി എ പ്രതിനിധികൾ, സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാർ എന്നിവരുടെ അവലോകന യോഗം ചേർന്നു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ എം. ജെ അരുൺ അദ്ധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ സ്കൂൾ സുരക്ഷയോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ സംബന്ധിച്ചുo,സ്കൂൾ സേഫ്റ്റി ഓഫീസറുടെ പ്രവർത്തനം, എസ് പി ജി , സ്കൂൾ ട്രാഫിക്, സ്കൂൾ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ ബസ് വേഗപരിധി, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പിടി എ യുടെ പങ്ക്, സ്കൂൾ ബിൽഡിംഗ് ഫിറ്റ്നസ്, ബസ് ഫ്റ്റ്നസ് സംബന്ധിച്ചും എസ് എച്ച് ഒ മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിട്ടുളളതും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളേക്കുറിച്ചും അവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും എസ് ഐ ജയപ്രകാശും സംസാരിച്ചു.

Hot Topics

Related Articles