തലയോലപ്പറമ്പ് : ഡിവൈഎഫ്ഐ പഠനോത്സവ ഭാഗമായി മറവൻതുരുത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗവ. യു പി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ടാം തവണയാണ് മേഖല പരിധിയിലെ ഏല്ലാ സർക്കാർ സ്‌കൂളുകളും ഏറ്റെടുത്ത് മുഴുവൻ വിദ്യാത്ഥിൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇരുന്നൂറോളം വിദ്യാർഥികൾക്കാണ് പഠനോപകരണ വിതരണം നടത്തിയത്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയിൻ വർഗ്ഗീസ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി റ്റി എസ് താജു , പഞ്ചായത്തംഗം സി സുരേഷ് കുമാർ, ഹെഡ് മാസ്റ്റർ സി പി പ്രമേദ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അർജുൻ ബാബു, മേഖലാ ട്രഷറർ കെ എസ് അനന്ദു, മേഖല കമ്മിറ്റി അംഗങ്ങളായ എം എ ആഷിക്, അജയ് കൃഷ്ണൻ , സ്‌കൂൾ പിറ്റിഎ പ്രസിഡൻറ് ആർ ഗിരി മോൻ ,എസ്എംസി ചെയർമാൻ എൻ ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു.