തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തലയോലപറമ്പ്: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം. പാലാ സ്വദേശികളായ യാത്രക്കാരെ നെടുമ്പാശേരിയിൽ കൊണ്ടുപോയി വിട്ടശേഷം എറണാകുളത്ത് നിന്നും തിരികെ പാലായിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. വളവോടു കൂടിയ ഭാഗത്ത് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ മുൻവശം തകർന്നു. ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കൊടിമരത്തിനും കേടുപാടുകൾ സംഭവിച്ചു.തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി മാറ്റി.

Advertisements

Hot Topics

Related Articles