തലയോലപ്പറമ്പ്: സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്. തലയോലപ്പറമ്പ്-വൈക്കം റോഡിൽ
പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം.
വൈക്കത്ത് നിന്നും കല്ലറ വഴി കോട്ടയത്തേക്ക് പോകുന്ന അപ്പൂസ് എന്ന സ്വകാര്യ ബസ് പൊട്ടൻചിറ പമ്പിന് സമീപം വെച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ വൈക്കത്തു നിന്നും കാരിത്താസ് വഴി കോട്ടയത്തേക്ക് പോകുകയായിരുന്ന മാധവ് എന്ന സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ യാത്ര ചെയ്യുകയായിരുന്നു വൈക്കം സ്വദേശികളായ കാവ്യ, ശ്രേയ എന്നീ വിദ്യാർഥിനികൾക്ക് ബസിനുള്ളിൽ തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.
തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ വിദ്യാർഥിനികളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.