തലയോലപ്പറമ്പ് :
കെആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് -എസ്എൻഡിപി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിലെ 171-ആമതു സംയുക്ത ഗുരുജയന്തി ആഘോഷങ്ങൾ ഗുരു ദേവക്ഷേത്ര അങ്കണത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബുഭദ്ര ദീപം കോളുത്തി ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌പി കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
ശാഖാ സെക്രട്ടറിവി സി. സാബു സ്വാഗതം ആശംസിച്ചു.യൂണിയൻ കമ്മിറ്റി അംഗം അഡ്വ പി വി സുരേന്ദ്രൻ ഗുരു ജയന്തി സന്ദേശം നൽകി. രാവിലെ വാഹന റാലി യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബുഫ്ലാഗ്ഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽസി വി ദാസൻ, ജി സോമൻ, എം ഡി പ്രകാശൻ, വിമലശിവാ നന്ദൻ, അമ്പിളി സനീഷ്, പിജി. രാമചന്ദ്രൻ, പുഷ്പ സോന ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.ക്ഷേത്ര ചടങ്ങുകൾക്ക് സാബു ശാന്തി നേതൃത്വം നൽകി. തുടർന്ന് നടന്ന ഘോഷയാത്ര യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഫ്ലാഗ്ഗ് ഓഫ് ചെയ്തു.ഗുരു പൂജ,പ്രസാദം ഊട്ട് ഇവയും ഉണ്ടായിരുന്നു