തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ 14-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ 14-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

Advertisements

പഞ്ചമൻ തിരുവിഴ യജ്ഞാചാര്യനായ സപ്താഹ യജ്ഞത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാശാങ്കോടത്ത് സുരേശൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ടി.എൻ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.എസ്എൻഡിപി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം പി സെൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. ധീവരസഭ ജില്ലാപ്രസിഡൻ്റ് ശിവദാസ് നാരായണൻ,ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് ഇ.ജി. വേണുഗോപാൽ,സെക്രട്ടറി വി.എം ഷാജി,ദേവസ്വം മാനേജർ എൻ.എസ്. സിദ്ധാർഥൻ , ഭൈമിവിജയൻ , ബാലകൃഷ്ണൻ, കെ.എസ്. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടേയും പൂത്താലങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച വിഗ്രഹ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ഏഴിന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം. തുടർന്ന് ഉണ്ണിയൂട്ട്, തൊട്ടിലാട്ടം. എട്ടിന് വൈകുന്നേരം വിദ്യാഗോപാല മന്ത്രാർച്ചന. ഒൻപതിന് രാവിലെ 10ന് രുക്മിണി സ്വയംവരഘോഷയാത്ര , 11.30ന് രുക്മിണി സ്വയംവരം, 12.30ന് സ്വയംവര സദ്യ,വൈകുന്നേരം അഞ്ചിന് സർവൈശ്വര്യ പൂജ . 10ന് രാവിലെ 11.30 ന് കുചേല സദ്ഗതി. 11ന് രാവിലെ 10.30ന് സ്വധാമ പ്രാപ്തി.

Hot Topics

Related Articles