തലയോലപ്പറമ്പിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിച്ച് അപകടം : യാത്രക്കാരെ രക്ഷപെടുത്തിയത് കാർ വെട്ടി പൊളിച്ച് : മൂന്നു പേർക് പരിക്ക്

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് തകർന്നുണ്ടായ അപകടത്തിൽ യാത്രക്കാരെ രക്ഷപ്പെടുത്തിയത് കാർ വെട്ടിപ്പൊളിച്ച്. മൂന്ന് പേർക്ക് പരിക്ക്.

Advertisements

ശനിയാഴ്ച രാത്രി 12.30 ഓടെ വടകര ജംഗ്ഷന് സമീപമാണ് അപകടം. അരയൻ കാവ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ എൻജിൻ വേർപ്പേട്ട് പോയി. കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പോളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരത്തിലും റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിനും കാർ ഇടിച്ചതിനെ
വടകര തടത്തിൽ ബിനുവിൻ്റെ കാറിൻ്റെ ഒരു വശം പൂർണ്ണമായി തകർന്നു. കാർ യാത്രികരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ത ചികിത്സക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles