കോട്ടയം :കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്വാതന്ത്യസമര ചരിത്രം പൊളിച്ച് എഴുതുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ അഭിപ്രായപ്പെട്ടു. വർഗ്ഗീയ രാഷ്ട്രിയ ഫാസിസത്തിന് എതിരെ സ്വാതന്ത്യ സംരക്ഷണത്തിന് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തട്ടവേലിയിൽ നിന്നും തലയോലപറമ്പിലേക്ക് നടത്തിയ നവ സങ്കല്പ്പദയാത്രയിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിര കണക്കിന് ധീര ദേശാഭിമാനികൾ , ലാത്തി യും വെടിയുണ്ടയും എറ്റ് ജയിൽ വാസം അനുഷ്ടിച്ച് രക്ത സാക്ഷ്യകളായി കോൺഗ്രസ് നേടിയെടുത്ത സ്വാതന്ത്യം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നുറ് കണക്കിന് പ്രവർത്ത കർ അണിനിരന്ന പദയാത്ര തട്ടാ വേലി ജംഗ്ഷനിൽ വൈകിട്ട് മൂന്ന് മണിക്ക് കെ.പി.സി.സി ജനറൽ സെകട്ടറി അഡ്വ.പി.എ സലിം ജാഥാ ക്യാപ്റ്റൻ അഡ്വ.പി.പി സിബിച്ചന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എൻ.എം താഹ, പി.വി പ്രസാദ്, പി.കെ ദീനേശൻ, ലീനാ ഡി നായർ , എസ്. ജയപ്രകാശ്, എൻ.സി. തോമസ്, വി.റ്റി ജയിംസ്, റ്റി.കെ കുര്യാക്കോസ്, പി.വി സുരേന്ദ്രൻ ,പി.സി തങ്കരാജ്, കെ.കെ.ഷാജി, വി.കെ.ശശിധരൻ ,എം അനിൽകുമാർ, ആർ. അനിഷ്, എം. അർ.ഷാജി, കെ.കെ.രാജൂ, കെ.ഡി ദേവരാജൻ , വിജയമ്മ ബാബു, എം.ജെ ജോർജ്,.പി.കെ ജയപ്രകാശ്, ജോൺ തറപ്പൻ , വി.പി. മുരളിധരൻ , റ്റി.വി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിതൊപ്പിയും ധരിച്ചു ,മുവർണ്ണ കൊടിയും പിടിച്ച് നടത്തിയ പദയാത്രക്ക് എം.കെ.ഷിബു, പി.വി സുരേന്ദ്രൻ , ബാബു പുവനേ ഴൻ, മോഹൻ.കെ. തോട്ടുപുറം, ഷൈൻ പ്രകാശ്, കെ. സൂരേഷ്, വി.സി.ജോഷി, കെ.പി. ജോസ് , സന്തോഷ് ശർമ്മ, എസ്. ശ്യാംകൂ മാർ പി.എം മക്കാർ , പ്രമോദ് സുഗുണൻ , അജി ഷംസുദ്ദിൻ , അനിതാ സുഭാഷ്, പോൾ തോമസ്, വി.ആർ അനിരുദ്ധൻ, ഇ. എം നാസർ, അജിത് പ്രാകാശ്, ദിലിപ് തയിടയിൽ, ആദർശ് രജ്ഞൻ, തുടങ്ങിയ വർ നേത്യത്വം നൽകി.