തലയോലപ്പറമ്പ് : സ്നേഹിച്ചിരുന്ന പെണ്ണിനൊപ്പം വരൻ വിവാഹതലേന്ന് ഒളിച്ചോടി, വിവാഹം മുടങ്ങി നിന്ന വധുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിവാഹം ചെയ്തു.തലയോലപ്പറമ്പ് നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുമീർ വിവാഹം കഴിച്ചത്.
ഞായറാഴ്ച വിവാഹത്തലേന്ന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാനില്ല എന്ന് വധുവിന്റെ വീട്ടുകാർ അറിയുന്നത്.അന്വേഷിച്ചപ്പോൾ വരൻ കാമുകിക്കൊപ്പം ഒളിച്ചോടിയതായി അറിഞ്ഞു.വിവാഹം മുടങ്ങും എന്നെ ആയപ്പോൾ വധുവിന്റെ അകന്ന ബന്ധു കൂടിയായ സമീറിന്റെ അച്ഛൻ സുമീറിനോട് ചോദിക്കുകയും, സമ്മതിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലി സ്ഥലത്ത് ആയിരുന്ന സുമീർ ഉടൻ വിവാഹ വേദിയിൽ എത്തുകയും ചെയ്തു. ഒരുക്കങ്ങൾ പൂർത്തിയാക്കി പെട്ടെന്ന് തന്നെ സുമീർ മണവാളനായി. നദ്വത്ത് നഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ വെച്ച് സുമീർ ഫാത്തിമയെ നിക്കാഹ് ചെയ്തു.ഷാജഹാൻ മൗലവി നേതൃത്വം നൽകി