കോട്ടയം തലയോലപ്പറമ്പിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ : പിടിയിലായത് മറവന്തുരുത്ത് സ്വദേശി 

 തലയോലപ്പറമ്പ്: പെണ്‍കുട്ടിയോട്  അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മറവന്തുരുത്ത് ഭാഗത്ത് നടുക്കരിയിൽ വീട്ടിൽ അഭിജിത്ത് ബേബി (24)  എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി.ആര്‍, എ.എസ്.ഐ ബിന്ദുമോൾ,സി.പി.ഓ പ്രവീൺ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Advertisements

Hot Topics

Related Articles