തൃശ്ശൂര്‍ തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു; ദേശീയപാതയിലായിരുന്നു അപകടം; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;

തൃശ്ശൂര്‍ തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ വൈകീട്ട് നാലരയോടെ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ദേശീയപാതയിലായിരുന്നു അപകടം.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Advertisements

തളിക്കുളം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ജന,നിവേദ് ,കണ്ണൻ, ശ്രദ്ധ,റമീസ,ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ഭിന്നശേഷിക്കാരനായ നിവേദ് ഇലക്ടിക്ക് വീൽചെയറിലും മറ്റ് കുട്ടികൾ സൈക്കിളിലും നടന്നും നിവേദിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇതിനിടെ വാടാനപ്പള്ളി ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാൻ ദേശീയ പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന കുട്ടികളെ പുറകിൽ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Hot Topics

Related Articles